പ്രളയബാധിതർക്ക് സ്നേഹ സ്പർശം
കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും കേരളത്തിൽ മഴക്കെടുതി കൾ ഉണ്ടായി. മലബാർ മേഖലയിലാണ് ഈ പ്രാവശ്യം മഴക്കെടുത്തികൾ കൂടുതലുണ്ടായത്.
ദുരിതബാതിതർക്കുള്ള അടിയന്തിര സഹായങ്ങൾ എല്ലാവരിലും എത്തിയിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ജീവൻ തിരിച്ചു കിട്ടുകയും ജീവിതം മുഴുവൻ നഷ്ടപ്പെടുകയും ചെയ്ത കുറേ ആളുകളാണ് ഈ പ്രദേശങ്ങളിൽ ഉള്ളത്.
അവരുടെ ജീവിതം തിരികെപിടിക്കാനുള്ള പരിശ്രമത്തിൽ അവരെ സഹായിക്കുക എന്നുള്ളതാണ് സമൂഹത്തിന്റെ ഇനിയുള്ള കർത്തവ്യം.
ഇൗ ദുരിതത്തിൽ ബാധിക്കപെട്ട ഒരുപാട് വിദ്യാർത്ഥികൾ ഉണ്ട്. പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും എല്ലാ നഷ്ടപ്പെട്ട ഈ വിദ്യാർത്ഥികൾക്ക് അവരുടെ വിദ്യാഭ്യാസം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള
സാഹചര്യം ഒരുക്കി കൊടുക്കേണ്ടത് നാം ഓരോരുത്തരുടെയും കർത്തവ്യമാണ്.
സ്പർശനം ചാരിറ്റബിൾ സൊസൈറ്റിയുടെ ഭാഗമായി ഈ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കായി പഠനോപകരങ്ങൾ സമാഹരിച്ച് എത്തിച്ചു നലകാൻ തീരുമാനിച്ചിരിക്കുന്നു. ആഗസ്റ്റ് മാസം ഇരുപത്തി നാലാം തിയതിക്ക്
മുൻപായി സമാഹരിച്ച് എത്തിച്ചു നൽകാൻ ആണ് ഉദ്ദേശിക്കുന്നത്.
സമാഹരിക്കാൻ ഉദ്ദേശിക്കുന്ന സാധങ്ങളുടെ ലിസ്റ്റ് ചുവടെ ചേർക്കുന്നു.
- നോട്ടുബുക്ക്
- ബാഗ്
- ലഞ്ച് ബോക്സ്
- ഇൻസ്ട്രുമെന്റ് ബോക്സ്
- പേന
- പെൻസിൽ
പരമാവധി സാധങ്ങൾ സമാഹരിക്കുകയാണ് ലക്ഷ്യം. എല്ലാവരും ഇതിനായി സഹകരിച്ച് പറ്റാവുന്നത്ര സാധങ്ങൾ ഈ ഉദ്യമത്തിലേക്ക് സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. എറണാകുളം കേന്ദ്രീകരിച്ച് ആണ് സാധങ്ങൾ
സമാഹരികുന്നത്.
സാധങ്ങൾ എത്തിക്കാൻ ബുദ്ധിമുട്ടുള്ളവർക്കും എറണാകുളത്തിന് പുറത്തുള്ളവർക്കും സംഭാവന പണമായി നൽകാവുന്നതാണ്. ഇൗ പണമുപയോഗിച്ച് ആവശ്യമായ സാധനങ്ങൾ വാങ്ങിച്ച് വിതരണം ചെയ്യുന്നതായിരിക്കും.
Account Details
Account no: 33908620453
IFSC: SBIN0031449
Account name: Sparsham Charitable Society
ഇതിലേക്കായി എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
വിശദാശങ്ങൾക്ക്
പ്രസിഡന്റ് : +918050174715
സെക്രട്ടറി : +919037107542
ട്രഷറർ : +919995489827